ആലക്കോട്: പഞ്ചായത്ത് 20 വര്‍ഷം മുമ്പ് 50 ലക്ഷത്തിലേറെ മുടക്കി പണികഴിച്ച കെട്ടിടം കാടുകയറി ജനങ്ങള്‍ക്ക് ബാധ്യതയാക്കുന്നു.
മാര്‍ക്കറ്റിനായി ആലക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് 14 മുറികളിലായി നിര്‍മിച്ച കെട്ടിടം കാലം പലതും കഴിഞ്ഞിട്ടും ഒരു കാര്യത്തിനും ഉപയോഗിക്കാനായിട്ടില്ല. എങ്കിലും12 വര്‍ഷകാലം ജനങ്ങള്‍ക്ക് ഭീഷണിയായിരുന്ന രയറോം പുഴയിലെ വിഷമാലിന്യം സൂക്ഷിച്ചത് ഇവിടെയാണ്.
ഇന്ന് ഈ കെട്ടിട്ടം സാമൂഹിക വിരുദ്ധരുടെ താവളമാണ്, കെട്ടിടത്തിന് ചൂറ്റും കാട് കയറിയതിനാല്‍ കാല്‍നടയാത്രികര്‍ക്ക് പാമ്ബ് കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് വേണ്ടത്ര പ്ലാനിംഗ് ഇല്ലാതെ പദ്ധതി ആവിഷ്കരിച്ചതിന്‍റെ ദുരന്തമാണ് ഈ മാര്‍ക്കറ്റ് കെട്ടിടം. ഇനി പൊളിച്ച് മാറ്റുക മാത്രമാണ് പഞ്ചായത്തിന്‍റെ മുന്നിലുള്ള ഏകമാര്‍ഗം.
കെട്ടിടം പണിയുമ്ബോള്‍ റോഡില്‍ നിന്ന് നിശ്ചിത അകലം പാലിക്കാതെ പഞ്ചായത്തു തന്നെ റോഡ് കയ്യേറി കെട്ടിടം നിര്‍മിച്ചതും ഇപ്പോള്‍ പൊല്ലാപ്പായി. കെട്ടിടത്തിന് മുകളിലൂടെ ഹൈടെൻഷൻ വൈദ്യുത ലൈൻ പോകുന്നതിനാല്‍ കെട്ടിടത്തിന് നമ്ബര്‍ ഇടാനോ വൈദ്യുതകണക്ഷൻ എടുക്കാനോ സാധിക്കാത്ത അവസ്ഥയാണ്. കെട്ടിടത്തില്‍ ടൈല്‍സ് പാകി, വയറിംഗും നടത്തി. കുഴല്‍കിണറും കുഴിച്ചിരുന്നു. എന്നാല്‍ എല്ലാം മടുത്ത ജനം ഇപ്പോള്‍ പറയുന്നത് കെട്ടിട്ടം പൊളിച്ച് മാറ്റണമെന്നാണ്.

Post a Comment