ബസ്സുകളില്‍ ക്യാമറ സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി


തിരുവനന്തപുരം: ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് കാരണം സമയം നീട്ടി നല്‍കണമെന്ന് കെഎസ്‌ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 30 വരെയായിരുന്നു. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള കാലാവധി നേരത്തെ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു.

Antonyraju

Post a Comment

Previous Post Next Post