തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മധ്യകേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇപ്പോള്‍ തെക്കൻ ജില്ലകളില്‍ ശക്തമായ ഒറ്റപ്പെട്ട് മഴക്ക് സാധ്യത എന്ന നിര്‍ദേശമാണ് ലഭിക്കുന്നത്.
സംസ്ഥാനത്തെ മൂന്നു പുഴകളില്‍ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കരമനയാര്‍, നെയ്യാര്‍, മണിമല നദികളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെല്ലാം ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
കൂടാതെ അച്ചൻ കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രുപപ്പെട്ട ന്യുന മര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചത്. ഇതില്‍ അറബിക്കടലിലെ ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
Post a Comment