കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 3 ജില്ലകളിലാണ് യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
Alakode News
0
Post a Comment