ഉദയഗിരിയിലെ ഹോട്ടലിൽ കള്ളൻ കയറി 18,000 രൂപ കവർന്നു

ആലക്കോട്: ഉദയഗിരി ടൗണിൽ കുരിശ് പള്ളിക്ക് സമീപത്തെ തിരുവാതിര ഹോട്ടലിൽ കള്ളൻ കയറി 18,000 രൂപ കവർന്നു.ഇന്നലെ രാത്രിയിലാണ് സംഭവം. പുല്ലരിയിലെ ചന്ദ്രവിലാസം സാബുമോന്റെയാണ് ഹോട്ടൽ. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ മേശയിൽ സൂക്ഷിച്ച് പണം കവരുകയായിരുന്നു. മേശയുടെയും പൂട്ട് തകർത്തു. ചിട്ടി കിട്ടിയ പണം ഇന്ന് ബാങ്കിൽ അടയ്ക്കാൻ ഹോട്ടലിൽ തന്നെ സൂക്ഷിച്ചതായിരുന്നു.സാബുമോന്റെ പരാതിയിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

Previous Post Next Post