യുപിഐ ആപ്പുകള്‍ വഴി പണമയക്കാനാവാതെ വലഞ്ഞ് ഉപഭോക്താക്കള്‍

 


ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ രാജ്യവ്യാപകമായി തകരാര്‍ നേരിടുന്നതായി വിവരം. പലർക്കും യുപിഐ വഴി പണമയക്കാന്‍ സാധിക്കുന്നില്ല. രാവിലെ മുതൽ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഉച്ചയോടെ വര്‍ധിക്കുകയും ചെയ്തു. ചിലര്‍ക്ക് പണം അയക്കാനാകുന്നുണ്ടെങ്കിലും സാധാരണയില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ പ്രശ്‌നം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post