സംസ്ഥാനത്ത് ഇന്ന് കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ പണിമുടക്ക് നടത്തും. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് 30000 രൂപയും സെയിൽസ്മാന് 15000 രൂപയും വേതനം നൽകുക, കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അതേസമയം റേഷൻ നിഷേധിച്ചാൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു.

Post a Comment