പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ വില്ലേജ് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി



പയ്യാവൂർ:  പയ്യാവൂരില്‍ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നത്തൂര്‍ സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിനു മുന്നിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇദ്ദേഹം ടെണ്ടര്‍ ജോലികള്‍ക്കും മറ്റുമായി പയ്യാവൂരിലെ ഓഫീസിലെത്താറുണ്ട്. മദ്യപാന ശീലമുള്ളയാളായിരുന്നു രാജേന്ദ്രനെന്നാണ് വിവരം.


ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. എന്നാല്‍ സാമ്ബത്തിക പ്രയാസങ്ങളാണോ കുടുംബ പ്രശ്നങ്ങളാണോ ഇതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Post a Comment

Previous Post Next Post