ഒന്‍പത് ദിവസത്തിനിടെ 640 രൂപ കുറഞ്ഞു; സ്വര്‍ണവില 43,600 രൂപയായി


കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,600 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 5450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.


കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. തുടര്‍ന്ന് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

Post a Comment

Previous Post Next Post