പു​തു​പ്പ​ള്ളി​യി​ലെ വി​ധി​യെ​ഴു​ത്ത് ഇ​ന്ന്; വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി



​കോ​ട്ട​യം: പു​തു​പ്പ​ള്ളിയിൽ വോട്ടിംഗ് ആരംഭിച്ചു. വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍, എ​ല്‍​ഡി​എ​ഫി​ന്‍റെ ജെ​യ്ക് സി. ​തോ​മ​സ്, എ​ന്‍​ഡി​എ​യു​ടെ ജി. ​ലി​ജി​ന്‍​ലാ​ല്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ലൂ​ക്ക് തോ​മ​സ് ആ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മ​റ്റ് മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്.

90,281 സ്ത്രീ​ക​ളും 86,132 പു​രു​ഷ​ന്മാ​രും നാ​ലു ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ളും അ​ട​ക്കം 1,76,417 വോ​ട്ട​ര്‍​മാ​രാ​ണു് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 957 പു​തി​യ വോ​ട്ട​ര്‍​മാ​രു​ണ്ട്. വോ​ട്ടെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി 872 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

എ​ട്ടി​ന് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും. മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​യി പ്ര​വ​ര്‍​ത്തി

ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്കും മ​ണ്ഡ​ല​ത്തി​ലെ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, വി​ദ്യാ​ഭ്യാ​സ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന് ഡ്രൈ ​ഡേ​യാ​ണ്.

Post a Comment

Previous Post Next Post