തളിപ്പറമ്പ്: കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കത്തോലിക്കാ കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന അന്തരിച്ച ജോർജ് വടകരയുടെ മകൻ അതുൽ ജോർജ് (30) കാനഡയിൽ മുങ്ങിമരിച്ചു.
കാനഡയിൽ ബോട്ട് സവാരിക്കിടയിൽ അതുൽജോർജ് വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതുലിന്റെ ഭാര്യയുടെ അച്ഛനും അമ്മയും ബോട്ട് സവാരിയിൽ ഒപ്പമുണ്ടായിരുന്നു.
കാനഡയിലെ കിച്ചനറിൽ അതുലും കുടുംബവും താമസിച്ചിരുന്നത്. ഒരാഴ്ചക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. അമ്മ: ശോഭ കുടിയാന്മല മഞ്ചപ്പിള്ളിൽ കുടുംബാംഗം.
കോടഞ്ചേരി കുമ്മായത്തൊട്ടിയിൽ കുടുംബാംഗമായ ഭാര്യ ഡോ. ജീവ കാനഡയിൽ അതുലിനോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ: അലിൻ മരിയ (ലെനോവ), അഖിൽ (യുകെ). അതുലിന്റെ പിതാവ് ജോർജ് വടകര കഴിഞ്ഞ ജനുവരിയിലാണ് ആകസ്മികമായി മരിച്ചത്.

Post a Comment