ചെറുപുഴ ബസ്‌സ്റ്റാൻഡില്‍ ബസ് കാത്തു നില്‍ക്കാൻ ആശ്രയം കടവരാന്തകള്‍ മാത്രം


ചെറുപുഴ: ചെറുപുഴയില്‍ ബസ്‌സ്റ്റാൻഡില്‍ കാത്തിരിപ്പു കേന്ദ്രമുണ്ടെങ്കിലും യാത്രക്കാര്‍ക്ക് കയറി നില്‍ക്കാൻ ആശ്രയം കട വരാന്തകള്‍ മാത്രം.
മഴ പെയ്താല്‍കാത്തിരിപ്പ് കേന്ദ്രത്തിനു ചുറ്റും ചെളിവെള്ളമായിരിക്കും. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിഹീനമായതുമാണ് ആളുകളെ ഇതില്‍ നിന്നും അകറ്റുന്നത്. 

മുലയൂട്ടല്‍ കേന്ദ്രത്തോടു കൂടി സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രമാണ് ഇത്തരത്തില്‍ ശോച്യാവസ്ഥയിലായിരിക്കുന്നത്. രാത്രിയായാല്‍ ഇവിടെ മദ്യപ സംഘത്തിന്‍റെ താവളവുമാണ്. ബസ്‌സ്റ്റാൻഡിനോടു ചേര്‍ന്നുള്ള പഞ്ചായത്ത് ബില്‍ഡിംഗ്, മറ്റ് വ്യാപാര സ്ഥാപനങ്ങളുടെ വരാന്ത എന്നിവിടങ്ങളാണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്പ് ജോയി ഏബ്രാഹം എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെറുപുഴ ബസ്‌സ്റ്റാൻഡില്‍ ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ നിര്‍മാണത്തിന് അനുവദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post