കണ്ണൂര്‍ ജില്ലയില്‍ 30ന് പെട്രോള്‍ പമ്പ് സമരം


കണ്ണൂര്‍: അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടക, മാഹി എന്നിവിടങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ ഇന്ധനം കടത്തി വില്‍ക്കുന്നത് തടയാൻ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 30ന് കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് ഉടമകള്‍ അറിയിച്ചു.

പ്രക്ഷോഭത്തിന്‍റെ തുടക്കമെന്ന നിലയിലാണ് 30ന് 24 മണിക്കൂര്‍ പന്പുകള്‍ അടച്ചിട്ട് സമരവും ഇന്ധന ബഹിഷ്കരണവും നടത്തുന്നതെന്ന് പന്പുടമകളുടെ സംഘടനയായ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ധനക്കടത്ത് വഴി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതിനൊപ്പം സംസ്ഥാനത്ത് പന്പുടമകളെ വലിയ പ്രതിസന്ധിയിലാക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

കേരളത്തെ അപേക്ഷിച്ച്‌ ഇന്ധനത്തിന് വിലക്കുറവുള്ള മാഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ടാങ്കര്‍ ലോറികളിലും ബാരലുകളിലുമായി പെട്രോളും ഡീസലും എത്തിച്ച്‌ വില്‍ക്കുന്ന സംഘം വ്യാപകമാണ്. ഇക്കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല. 

ഇന്ധനക്കടത്ത് പെട്രോള്‍ പന്പുടമകളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. മുതല്‍മുടക്ക് വര്‍ധിച്ചെങ്കിലും 2017 ന് ശേഷം ഡീലര്‍ കമ്മീഷനില്‍ ഒരു വര്‍ധനവും വരുത്താത്തിനാല്‍ വലിയ നഷ്ടം നേരിടുന്നുണ്ടെന്നും പന്പുടമകള്‍ പറഞ്ഞു.

Post a Comment

Previous Post Next Post