കോട്ടയത്ത് കനത്തമഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടൽ

കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ. കോട്ടയം തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണ്. മീനച്ചിലാറിന്റെ കൈവഴികളില്‍ ശക്തമായ ഒഴുക്ക്. വാഗമണ്‍ റോഡില്‍ കനത്ത മണ്ണിടിച്ചിൽ. ഇവിടെ ഗതാഗതതടസ്സം ഉണ്ടായി. റബര്‍ തോട്ടത്തിലെ ഷെഡ് ഒഴുകിപ്പോയി. തീക്കോയിയിലെ വില്ലേജിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.

Post a Comment

Previous Post Next Post