മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു

 


പട്ടുവം: മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു.

ഇന്ന് രാവിലെ  5.45 നാണ് സംഭവം.കണ്ണപുരം ലക്ഷംവീട് കോളനിക്ക് സമീപത്തെ എം.ടി.ഹൗസില്‍ മുസ്തഫയാണ്(38)മരിച്ചത്.

ഇന്ന് രാവിലെ 5.45 ന് പട്ടുവം മുതുകുട എല്‍.പി സ്‌ക്കൂളിന് സമീപത്താണ് സംഭവം.

തളിപ്പറമ്പ് അഗ്നിരക്ഷാസേനയാണ് ക്രെയിനിനകത്ത് കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്.

മൃതദേഹം കടന്നപ്പള്ളി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post