ദേ​ശീ​യ ച​ല​ച്ചി​ത്ര​ പു​ര​സ്കാ​രം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; നാ​യാ​ട്ടും മി​ന്ന​ൽ​മു​ര​ളി‌​യും മേ​പ്പ​ടി​യാ​നും അ​ന്തി​മ​പ​ട്ടി​ക​യി​ൽ

 


ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര​ പു​ര​സ്കാ​രം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദേ​ശീ​യ മീ​ഡി​യ സെ​ന്‍റ​റി​ൽ വ​ച്ച് വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റാ​ണ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക. 2021ലെ ​ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​മാ​ണ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.


രാ​വി​ലെ 11-ന് ​ച​ല​ച്ചി​ത്ര​ജൂ​റി അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​ട്ടി​ക മ​ന്ത്രി​യ്ക്ക് കൈ​മാ​റും. മി​ക​ച്ച സി​നി​മ​യു​ടെ പ​ട്ടി​ക​യി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​യാ​ട്ട് എ​ന്ന ചി​ത്രം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.


സാ​ങ്കേ​തി​ക മി​ക​വു​ള്ള ചി​ത്രം എ​ന്ന പു​ര​സ്കാ​ര​ത്തി​ന് ബേ​സി​ൽ ജോ​സ​ഫി​ന്‍റെ മി​ന്ന​ൽ മു​ര​ളി​യും മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ചി​ത്രം എ​ന്ന പ​ട്ടി​ക​യി​ൽ വി​ഷ്ണു മോ​ഹ​ൻ സം​വി​ധാ​നം ചെ​യ്ത മേ​പ്പ​ടി​യാ​നും അ​ന്തി​മ​പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.


മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും ഇടം​ നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

Post a Comment

Previous Post Next Post