സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3-5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതൽ ചൂട് കൂടാനാണ് സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനില വർധിക്കാനും സാധ്യതയുണ്ട്.

Post a Comment