ഭാ​ര്യ​യെ ഭ​ർ​ത്താ​വി​ന്‍റെ കാ​മു​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത് ആ​സൂ​ത്രി​തം

 


മാ​ന്നാ​ർ: പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ശേ​ഷം ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി​യെ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം ദീ​ർ​ഘ​കാ​ല​ത്തെ ആ​സൂ​ത്ര​ണ​ത്തി​ന് ശേ​ഷ​മെ​ന്ന് പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്.


കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ വെ​ട്ട​ത്തേ​രി​ൽ അ​നു​ഷ (25) യാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. കാ​യം​കു​ളം ക​രി​യി​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​രു​ണി​ന്‍റെ ഭാ​ര്യ സ്നേ​ഹ (24)യെ​യാ​ണ് ഇ​വ​ർ ഇ​ഞ്ച​ക്ഷ​ൻ ചെ​യ്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.


എ​യ​ർ എം​ബോ​ളി​സം എ​ന്ന രീ​തി​യാ​ണ് പ്ര​തി യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ര​ക്ത​ധ​മ​നി​ക​ളി​ൽ വാ​യു ക​യ​റി ര​ക്ത​യോ​ട്ടം നി​ല​യ്ക്കു​ക​യും തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എ​ന്നി​വ സം​ഭ​വി​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് എ​യ​ർ എം​ബോ​ളി​സം.


ഫാ​ർ​മ​സി കോ​ഴ്സ് പ​ഠി​ച്ച പ്ര​തി അ​നൂ​ഷ​യ്ക്ക് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ന​ല്ല ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ് കൃ​ത്യം ചെ​യ്യാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.


കൃ​ത്യം ന​ട​ത്താ​ന്‍ സി​റി​ഞ്ചും കോ​ട്ടും വാ​ങ്ങി​യ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര​യി​ലെ ക​ട​യി​ൽ അ​നു​ഷ​യെ എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ട​യു​ട​മ യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞു.


ന​ഴ്സി​ന്‍റെ വേ​ഷ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​ല​ത​വ​ണ സ്നേ​ഹ​യു​ടെ കൈ​യി​ൽ സി​റി​ഞ്ചു​പ​യോ​ഗി​ച്ച് കു​ത്തി​യെ​ങ്കി​ലും അ​തെ​ല്ലാം തൊ​ലി പു​റ​ത്താ​യ​താ​ണ് ര​ക്ഷ​പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഞ​ര​മ്പി​ലൂ​ടെ വാ​യു ക​യ​റി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു​വെ​ന്നു മെ​ഡി​ക്ക​ൽ രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.


വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ന​ഴ്സി​ന്‍റെ വേ​ഷം ധ​രി​ച്ച് സ്നേ​ഹ​യു​ടെ മു​റി​യി​ൽ എ​ത്തി​യ പ്ര​തി അ​നൂ​ഷ ഡി​സ്ചാ​ർ​ജ് ആ​കു​ന്ന​തി​ന് മു​ൻ​പ് ഇ​ഞ്ച​ക്ഷ​ൻ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് കു​ത്തി​വ​ച്ച​ത്. ഡി​സ്ചാ​ർ​ജ് ചെ​യ്തു​വെ​ന്നും ഇ​നി മ​രു​ന്നും ഇ​ഞ്ച​ക്ഷ​നും ഒ​ന്നു​മി​ല്ല​ന്നാ​ണ​ല്ലോ നേ​ര​ത്തെ പ​റ​ഞ്ഞ​തെ​ന്നും സ്നേ​ഹ​യു​ടെ മാ​താ​വ് പ​റ​ഞ്ഞെ​ങ്കി​ലും ഇ​ത് വ​ക​വ​യ്ക്കാ​തെ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ ആ​വ​ർ​ത്തി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ സ്നേ​ഹ​യും മാ​താ​വും ബ​ഹ​ളം​വ​ച്ചു.


ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴും അ​നു​ഷ ഇ​ഞ്ച​ക്ഷ​ൻ എ​ടു​ക്കു​ന്ന ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് അ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ർ അ​നു​ഷ​യെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.


പു​ളി​ക്കീ​ഴ് പോ​ലീ​സ് എ​ത്തി അ​നു​ഷ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഞ​ര​ന്പി​ൽ സി​റി​ഞ്ചി​ൽ​നി​ന്നു വാ​യു​ക​യ​റ്റി എം​ബോ​ളി​സം മാ​ർ​ഗ​ത്തി​ലൂ​ടെ കൊ​ല്ലാ​നാ​യി​രു​ന്നു ശ്ര​മം.


പി​ടി​യി​ലാ​യ അ​നു​ഷ സ്നേ​ഹ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണി​ന്‍റെ സു​ഹൃ​ത്താ​ണ്. ഇ​വ​ർ മു​ൻ​പ് ഫാ​ർ​മ​സി​സ്റ്റാ​യി മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്നു ല​ഭി​ച്ച അ​റി​വാ​ണ് ന​ഴ്സി​ന്‍റെ വേ​ഷം ധ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.


ര​ണ്ട് വി​വാ​ഹം ക​ഴി​ച്ച അ​നു​ഷ​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. ആ​ദ്യ ഭ​ർ​ത്താ​വി​ൽ​നി​ന്ന് ഇ​വ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്നേ​ഹ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണും പ്ര​തി അ​നു​ഷ​യും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ച​യ​മു​ണ്ട്.


സ്നേ​ഹ​യെ ഒ​ഴി​വാ​ക്കി അ​രു​ണി​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് അ​നു​ഷ ഈ ​ക്രൂ​ര​ത​യ്ക്ക് തു​നി​ഞ്ഞ​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. അ​രു​ണി​ന് ഈ ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്നേ​ഹ ഡി​സ്ചാ​ർ​ജാ​കു​ന്ന വി​വ​ര​വും താ​മ​സി​ക്കു​ന്ന മു​റി​യും കൃ​ത്യ​മാ​യി പ്ര​തി എ​ങ്ങ​നെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ന്വേ​ഷി​ച്ച് വ​രു​ന്നു.


ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ട്സ് ആ​പ്പ് ചാ​റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. അ​നു​ഷ​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു.

Post a Comment

Previous Post Next Post