കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട്.
കണ്ണൂര്‍ ചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടി ഒരുക്കുന്നത്.
ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്യുന്നത്, പ്രധാനമന്ത്രിക്കും മറ്റു പ്രമുഖര്‍ക്കും കേരളം സമ്മാനിക്കുന്ന കുര്‍ത്തയ്ക്കുള്ള തുണിയാണ്.

Post a Comment