കേരളത്തിന് പൊന്നാണസമ്മാനമായി ഒരു വന്ദേഭാരത് കൂടി: രൂപകല്‍പനയിലും മാറ്റം

 


ചെന്നൈ: കേന്ദ്രത്തിന്‍റെ വക കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാമതൊരു വന്ദേഭാരത് ട്രെയിന്‍ കൂടി അനുവദിച്ചതായി റിപ്പോര്‍ട്ട്. രൂപകല്‍പനയില്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്‍റെ ആദ്യ റേക്ക് പാലക്കാട് ഡിവിഷന് അനുവദിച്ച് നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.


ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ട്രെയിനിന് ആകെ എട്ട് കോച്ചുകളാണുള്ളത്. ഇത് വൈകാതെ തന്നെ സതേണ്‍ റെയില്‍വേയ്ക്ക് കൈമാറുമെന്നാണ് വിവരം. ആദ്യം മംഗലാപുരത്തേക്കാകും കൊണ്ടുപോകുക. ട്രെയിനിന്‍റെ റൂട്ട് ദക്ഷിണ റെയില്‍വേ ബോര്‍ഡാണ് തീരുമാനിക്കുക.


മംഗലാപുരത്ത് നിന്നും ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നീ റൂട്ടാകും ബോര്‍ഡ് പരിഗണിക്കുക എന്നും സൂചനയുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സര്‍വീസ് തിരുവനന്തപുരം-കാസര്‍കോഡ് റൂട്ടിലോടുന്നതാണെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.


റെയില്‍ പാതകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായ എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് സര്‍വീസുകള്‍ എത്തിയിരുന്നു.

Post a Comment

Previous Post Next Post