കാ​റ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം; പോ​ലീ​സുകാർക്കെ​തി​രേ ന​ട​പ​ടി

 


പു​ത്തി​ഗെ (കാ​സ​ര്‍​ഗോ​ഡ്): പോ​ലീ​സ് പി​ന്തു​ട​രു​ന്ന​തി​നി​ടെ കാ​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി. എ​സ്‌​ഐ ര​ജി​ത്ത്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​ഞ്ജി​ത്ത്, ദീ​പു എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി.


കു​മ്പ​ള​യി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സംഭവം. അ​പ​ക​ടത്തിൽ അം​ഗ​ടി​മു​ഗ​ർ ഗ​വ.​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ‍​ർ​ഥി​യാ​യ കാ​സ​ർ​ഗോ​ഡ് പേ​രാ​ൽ സ്വ​ദേ​ശി ഫ​ർ​ഹാ​സ് (17) ആ​ണ് മ​രി​ച്ച​ത്. മം​ഗ​ളൂ​രു​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.


സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ത​ട​യു​ക​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ വെ​പ്രാ​ള​ത്തി​ല്‍ വാ​ഹ​ന​മെ​ടു​ത്ത് പോ​വു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് വാ​ഹ​നം കാ​റി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നും കു​മ്പ​ള ക​ള​ത്തൂ​ര്‍ പ​ള്ള​ത്ത് വെ​ച്ച് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ക​യു​മാ​യി​ര​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.


എ​ന്നാ​ല്‍ സ്ഥ​ലം മാ​റ്റ ന​ട​പ​ടി​യി​ല്‍ തൃ​പ്ത​ര​ല്ലെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. കു​റ്റാ​രോ​പി​ത​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് അവർ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ ന​ട​പ​ടി​യു​മാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.


കു​റ്റാ​രോ​പി​ത​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മു​സ്‌ലിം ലീ​ഗും ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​സ്‌ലിം ലീ​ഗ് ബു​ധ​നാ​ഴ്ച​യും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ക്കും.


കു​റ്റ​ക്കാ​രാ​യ പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയിട്ടുണ്ട്.

Post a Comment

Previous Post Next Post