കോട്ടയം: നീണ്ടൂരില്‍ മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന് നാരായണന് (23) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിന് ഗുരുതരമായി പരിക്കേറ്റു. അനന്തുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവോണദിനത്തില്‍ രാത്രി 9.30നായിരുന്നു സംഭവം. ഓണംത്തുരുത്ത് കവലയിലാണ് സംഘട്ടനമുണ്ടായത്.
മദ്യപാനത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment