തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികളെ കാണാതായി. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിന്റെ മകൻ അർജുൻ (14) പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്.
ഇന്ന് സ്കൂളിലെത്തിയ വിദ്യാർഥികളെ ഉച്ച മുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാർഥികളാണ് ഇരുവരും. ഇവരുടെ ബാഗുകൾ ക്ലാസ് മുറികളിലുണ്ട്. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പോലീസില്‍ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
വിവരങ്ങൾ ലഭിക്കുന്നവർ 04885273002, 9497980532 എന്ന നമ്പറുകളിൽ അറിയിക്കണം.

Post a Comment