മണിപ്പുരിൽ വീണ്ടും ആയുധകവർച്ച; തോക്കുകളും 19,000 വെടിയുണ്ടകളും മോഷ്ടിച്ചു, ആശങ്ക



ഇംഫാൽ: മണിപ്പൂരിൽ പോലീസിന്റെ ആയുധശാലയിൽനിന്ന് വീണ്ടും വൻതോതിൽ തോക്കുകളും വെടിയുണ്ടകളും അപഹരിച്ചുവെന്ന് വെളിപ്പെടുത്തൽ. ബിഷ്ണുപുർ ജില്ലയിലുള്ള ഇന്ത്യ റിസർവ് ബെറ്റാലിയൻ (ഐ.ആർ.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകൾ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചവെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

മണിപ്പുർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമനന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിനുശേഷവും ആയുധങ്ങൾ ജനങ്ങൾ തിരിച്ചേൽപ്പിക്കണമെന്ന അഭ്യർഥന അധികൃതർ നടത്തിയിരുന്നു. അതിനിടെയാണ് വീണ്ടും വൻതോതിൽ ആയുധ കവർച്ച നടന്നിരിക്കുന്നത്.

കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാനുള്ള നീക്കം സംസ്ഥാനത്ത് വീണ്ടും സംഘർഷസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ബിഷ്ണുപുർ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തിലും 25 പേർക്ക് പരിക്കേറ്റിരുന്നു. അതിനിടെ ഇംഫാലിലുള്ള മറ്റ് ആയുധശാലകളിൽനിന്നും ആയുധങ്ങൾ കവരാൻ ശ്രമം നടന്നുവെങ്കിലും സുരക്ഷാസേന അവ പരാജയപ്പെടുത്തിയിരുന്നു. മണിപ്പുരിൽ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളിൽ ഇതുവരെ 160-ലധികം പേർക്കാണ് ജീവൻ നഷ്ടമായത്.

Post a Comment

Previous Post Next Post