കരുവൻചാലിൽ മ​ഴ​യി​ൽ ത​ക​ർ​ന്ന വോ​ളി​ബോ​ൾ കോ​ർ​ട്ട് സം​ര​ക്ഷി​ക്ക​ണം



ക​രു​വ​ഞ്ചാ​ൽ: ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന ക​രു​വ​ഞ്ചാ​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ട് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ള​മാ​യി കാ​യി​ക പ്രേ​മി​ക​ളു​ടെ ആ​വേ​ശ​മാ​യ ക​രു​വ​ഞ്ചാ​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​യി പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള പു​റം​പോ​ക്ക്‌ ഭൂ​മി​യി​ലു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് വോ​ളി​ബോ​ളി​നെ സ്നേ​ഹി​ക്കു​ന്ന ഒ​രു​പ​റ്റം യു​വാ​ക്ക​ൾ വോ​ളി​ബോ​ൾ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​ര​വ​ധി പ്ര​ശ​സ്ത സം​സ്ഥാ​ന വോ​ളി ബോ​ൾ താ​ര​ങ്ങ​ളെ നാ​ടി​ന് സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ണ്ട്.


പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടു ത​ന്നെ എ​ല്ലാം വ​ർ​ഷ​വും ചെ​റി​യ തോ​തി​ൽ വോ​ളി​ബോ​ൾ കോ​ർ​ട്ടി​ന് മ​ഴ​ക്കാ​ല​ത്ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ക​ളി​ക്കു​ന്ന​വ​ർ ത​ന്നെ സാ​മ്പ​ത്തി​കം ക​ണ്ടെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് ഗ്രൗ​ണ്ട് സം​ര​ക്ഷി​ച്ച് പോ​ന്നി​രു​ന്ന​ത്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ർ​ഷ​ത്തി​ൽ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​രു​വ​ഞ്ചാ​ൽ പാ​ല​ത്തി​ന്‍റെ തു​ണു​ക​ളി​ൽ ത​ട്ടി പു​ഴ ഗ​തി മാ​റി ഒ​ഴു​കി കോ​ർ​ട്ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ വോ​ളി​ബോ​ൾ കോ​ർ​ട്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.


വോ​ളി​ബോ​ൾ കോ​ർ​ട്ട് പു​നഃ​സ്ഥാ​പി​ച്ച് എ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രോ​ട് ക​രു​വഞ്ചാ​ൽ വോ​ളി ടീം ​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ഷി മു​ക്കി​ടി​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. സു​നി​ൽ​കു​മാ​ർ, ജോ​മി ദേ​വ​സ്യാ, ബി​നു മാ​ത്യു, പി.​എ. ജാ​ബി​ർ, ബി​നോ​യ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

Previous Post Next Post