ആലപ്പുഴ പുന്നമട കായലിൽ ഇന്ന് നെഹ്‌റുട്രോഫി വള്ളംകളി. 19 ചുണ്ടന്‍ വള്ളങ്ങളും 72 കളിവള്ളങ്ങളുമാണ് ഇത്തവണ ജലമേളയിൽ മാറ്റുരയ്ക്കുന്നത്. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞാണ് പ്രധാന മത്സരങ്ങൾ ആരംഭിക്കുക. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറു വള്ളങ്ങളുടെ മത്സരം നടക്കും.

Post a Comment