കണ്ണൂരില്‍ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം; തെരച്ചിൽ ആരംഭിച്ചു

 


കണ്ണൂർ കീഴ്‍പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. 'ആറളം ഫാം ആദിവാസികൾക്ക്' എന്ന് എഴുതിയ പോസ്റ്ററുകളും ഇവർ അയ്യൻകുന്നിലെ വിയറ്റ്‌നാം അങ്ങാടിയിൽ പതിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്. മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് അംഗ സംഘമാണ് തോക്കുകളുമായി ഇവിടെ എത്തിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇവിടെ പൊലീസ് സംഘം എത്തുന്നത്.

Post a Comment

Previous Post Next Post