സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് മഴ; തീരപ്രദേശത്ത് പ്രത്യേക ജാഗ്രത

 


കാലവർഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യത. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   അതേസമയം, കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല. തീര പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post