കേരളം വഴിയൊരുക്കിയ ആന്‍ മരിയ മരണത്തിന് കീഴടങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്



കേരളം ഒരുമനസോടെ വഴികാട്ടിയ ആൻ മരിയ മരണത്തിനു കീഴടങ്ങി. ഇടുക്കി ഇരട്ടിയാര്‍ നത്ത് കല്ല് പാറയിലെ ആൻ മരിയെയാണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ. ആൻമരിയുടെ ആരോഗ്യ നില ഗുരുതരമായതിനാല്‍ ജുലൈ മുതല്‍ കോട്ടയത്ത് ചികിത്സയിലായിരുന്നു.


ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത് തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തില്‍ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ഇതേത്തുടര്‍ന്ന് രാവിലെ 11.37ന് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിലെത്തി. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാര്‍ സെൻറ് തോമസ് ദേവാലത്തില്‍ നടക്കും.

Post a Comment

Previous Post Next Post