പുത്തിഗെ (കാസർഗോഡ്): പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അംഗടിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ കാസർഗോഡ് പേരാൽ സ്വദേശി ഫർഹാസ് (17) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരണം.
കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. പോലീസിനെ കണ്ട് കാർ നിർത്താതെ പോയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. അനിയന്ത്രിതമായ വേഗത്തിൽ പോലീസും ഓടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കാർ തലകീഴായി മറിയുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പേരാൽ കണ്ണൂർ കുന്നിലെ അബ്ദുല്ലയുടെ മകനാണ് ഫർഹാസ്.

Post a Comment