ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4 കോടിയുടെ അധിക വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്.ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.
1.06 കോടിയുടെ മദ്യ വില്‍പനയാണ് ഇവിടെ നടന്നത്.
കൊല്ലം ആശ്രാമം പോര്‍ട്ട് ആണ് രണ്ടാം സ്ഥാനത്ത്. 1.01 കോടിയുടെ മദ്യവില്‍പ്പനയാണ് ഇവിടെത്തെ ഔട്ട് ലെറ്റില്‍ നടന്നത്. 95 ലക്ഷത്തിന്റെ മദ്യമാണ് ചങ്ങനാശ്ശേരിയില്‍ വിറ്റത്.
മദ്യ വില്‍പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ വ്യക്തമാക്കിയത്. ഉത്സവസീസണുകളില്‍ എല്ലാകാലത്തും റെക്കോര്‍ഡ് മദ്യ വില്‍പ്പനയാണ് നടക്കുന്നത്. ഓണകാലത്ത് തിരക്ക് ഒഴിവാക്കാൻ നിരവധി നിര്‍ദേശങ്ങളും ബെവ്‌കോ പുറത്തിറക്കിയിരുന്നു.
തെങ്കാശിപ്പട്ടണത്തില്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍; വേഷം നഷ്ടമായതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

Post a Comment