റേഷന്‍ വിഹിതം കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തും: മന്ത്രി ജി.ആര്‍. അനില്‍

 


സംസ്ഥാനത്തെ എ.എ.വൈ റേഷൻകാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലായെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

ഇത്തരത്തില്‍ റേഷൻ കൈപ്പറ്റാത്ത മുൻഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച്‌ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാൻ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷൻ കൈപ്പറ്റാതെ അനര്‍ഹമായാണോ മുൻഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post