പൂവംചാലിലും വലിയരീക്കമലയിലും എക്സൈസ് പരിശോധന

 


നടുവിൽ : എക്സൈസ് രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 310 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. ഉദയഗിരി പഞ്ചായത്തിലെ കവുങ്ങുംതണ്ണിയിലും ഏരുവേശ്ശി പഞ്ചായത്തിലെ വലിയരീക്കമലയിലുമാണ് ഓണം സ്പെഷ്യൽ ഡ്രൈവ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധന നടന്നത്. കവുങ്ങുംതണ്ണിയിൽ 60 ലിറ്റർ വാഷും വലിയരീക്കമലയിൽ 250 ലിറ്റർ വാഷും നശിപ്പിച്ചു. തോടിനോടു ചേർന്ന കാട്ടിലും കലുങ്കിനടിയിലുമായാണ് സൂക്ഷിച്ചുവെച്ചിരുന്നത്. വാറ്റുപകരണങ്ങളും താത്‌കാലിക ഷെഡ്ഡും തകർത്തു.


തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവ്, ഉദ്യോഗസ്ഥരായ അഷറഫ് മലപ്പട്ടം, പി.ആർ. വിനീത്, പി.വി. അജിത്ത്, ടി.വി. ശ്രീകാന്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. രണ്ട് സംഭവങ്ങളിലും അബ്കാരി നിയമ പ്രകാരം കേസെടുത്തു.

Post a Comment

Previous Post Next Post