അമിതലോഡിന് പോലീസ് ലോ‌റി പിടിച്ചു; ഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

 


പെരിങ്ങോം: അമിത ലോഡുമായി പോകുന്ന ലോറി പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ആത്മഹത്യാശ്രമവുമായി ഡ്രൈവര്‍. അമിത ലോഡുമായി പോകുന്ന ചെങ്കല്‍ ലോറി പെരിങ്ങോം സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ പി.സുഭാഷ് പിടിച്ചിരുന്നു. 

ലോറി കസ്റ്റഡിയില്‍ എടുക്കുകയും പിഴയിടുകയും ചെയ്തതോടെ ലോറി ഡ്രൈവര്‍ കീപ്പാട്ടുപൊയിലിലെ നിതിൻ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചതോടെ പോലീസ് ഇടപെട്ട് ശരീരത്തില്‍ വെള്ളമൊഴിച്ച്‌ ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് കസ്റ്റഡിയില്‍ എടുത്ത ലോറി വിട്ടുകൊടുത്തു. സംഭവത്തില്‍ പെരിങ്ങോം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post