മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് കെഎസ്‌ഇബിയുടെ നഷ്ടപരിഹാരം കൈമാറി.
മൂന്നര ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. എംഎല്‍എ ആന്റണി ജോണാണ് തുക കൈമാറിയത്.
കെഎസ്‌ഇബി 220 കെവി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴക്കൃഷിയാണ് വെട്ടിനശിപ്പിച്ചത്. കാവുംപുറം തോമസിന്റെ 406 വാഴകളാണ് വെട്ടിയത്. കാറ്റടിച്ച സമയത്ത് തോമസിന്റെ വാഴയുടെ ഇലകള്‍ വൈദ്യുതി ലൈനില്‍ തട്ടുകയും ചില വാഴകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. സമീപവാസിയായ ഒരു സ്ത്രീക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതമേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അപകടസാധ്യത ഒഴിവാക്കാൻ വാഴകള്‍ വെട്ടിയത്.

Post a Comment