കണ്ണൂരില്‍ ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറിനു പിന്നിൽ മദ്യപസംഘമെന്ന നിഗമനത്തിൽ പൊലീസ്. കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാകുന്നതിനാൽ സംഭവം റെയില്‍വെയും പൊലീസും ഒന്നിച്ച് അന്വേഷിക്കും. തിരൂരില്‍ വന്ദേഭാരതിനു നേരെ ഉണ്ടായ കല്ലേറിനു സമാനമായ സംഭവമാണ് ഇതെന്നാണ് നിഗമനം. ഇനി പരിശോധന ശക്തമാക്കും. പരിശോധനയ്ക്ക് ഡ്രോണുകള്‍ ഉപയോഗിക്കാനും, പൊതുജനങ്ങളുടെ സഹായം തേടാനും തീരുമാനിച്ചു.
ട്രെയിനാക്രമണത്തിനു പിന്നില്‍ മദ്യപസംഘം?
Alakode News
0
Post a Comment