സ്വതന്ത്ര്യദിനത്തില്‍ ചിക്കന്‍ ചുട്ടത് പൊല്ലാപ്പായി; എംഫോര്‍ ടെക് ജിയോ മച്ചാനെതിരെ പൊലീസില്‍ പരാതി

 


വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യക്ക് പുറത്ത് തന്നേയും ശ്രദ്ധേയനായ വ്ളോഗറാണ് ജിയോ മച്ചാന്‍ എന്ന് അറിയപ്പെടുന്നു ജിയോ ജോസഫ്.

എംഫോര്‍ ടെക് എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് യൂട്യൂബില്‍ മാത്രം 11.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിനുള്ളത്. ടെക് മേഖലയുമായി ബന്ധപ്പെട്ട വീഡിയോയാണ് ജിയോ പങ്കുവെക്കാറുള്ളതെങ്കിലും ഇടക്കൊക്കെ ഫുഡ് വ്ളോഗിങും അദ്ദേഹം ചെയ്യാറുണ്ട്.


അത്തരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് വരെ എത്തിനില്‍ക്കുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്നാണ് ജിയോയ്ക്കെതിരായ പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിന്‍ എസ് എന്ന യുവാവാണ് യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.


കാനഡ സ്വപ്നം കണ്ടു; 13 ലക്ഷം രൂപയും നല്‍കി, പക്ഷെ ആ 504 വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്, സൂക്ഷിക്കണം


സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ എംഫോര്‍ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമര്‍ശം നടത്തിയെന്നും ആരോപണമുണ്ട്.


സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കോഴിയുടെ ഗ്രില്‍ ചെയ്യുന്ന വീഡിയോയായിരുന്നു എംഫോര്‍ ടെക് പങ്കുവെച്ചത്. കുങ്കുമം, വെള്ള, പച്ച നിറങ്ങള്‍ക്കായി വ്യത്യസ്ത മസാലകള്‍ തേച്ചുപിടിപ്പിച്ചുകൊണ്ടാണ് വീഡിയോയില്‍ കോഴിയെ തയ്യാറാക്കുന്നത്. ഒരു ദിസം കൊണ്ട് ഏഴ് ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.


പൊലീസില്‍ പരാതി ലഭിച്ചെങ്കിലും വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തന്നെയുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും വീഡിയോക്ക് ലഭിക്കുന്നു. ഏറെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് ആളുകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുന്നത്. ഇത്തരം വ്യത്യസ്തമായ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.


അതേസമയം, യൂട്യൂബര്‍ക്കെതിരായ പരാതി അനാവശ്യമാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വാതന്ത്രദിനത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ നിറത്തിലുള്ള കേക്ക് ഉള്‍പ്പെടേയുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനൊക്കെ ഇങ്ങനെ പോയാല്‍ കേസ് എടുക്കേണ്ടി വരുമല്ലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.


Post a Comment

Previous Post Next Post