വാട്ട്സ്‌ആപ്പില്‍ ഫോട്ടോ അയച്ചാല്‍ ഇനി ക്വാളിറ്റി പോകില്ല; ചെയ്യേണ്ടത് ഇങ്ങനെ, കിടിലന്‍ ഫീച്ചര്‍

 


വാട്ട്സ്‌ആപ്പിലെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. നിലവില്‍ ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവൻ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങള്‍ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതാണ് മെച്ചം. രാജ്യാന്തര തലത്തില്‍ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോകളും ഇത്തരത്തില്‍ കൈമാറാനാകും.


എച്ച്‌.ഡി (2000x3000 പിക്സല്‍) അല്ലെങ്കില്‍ സ്റ്റാൻഡേര്‍ഡ് (1365x2048 പിക്സല്‍) നിലവാരത്തിലുള്ള ചിത്രങ്ങള്‍ അയയ്ക്കാനായി വാട്സ്‌ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്ബോഴും സ്റ്റാൻഡേര്‍ഡ് പതിപ്പ് നിലനിര്‍ത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോയും അനുസരിച്ച്‌ തീരുമാനിക്കാം. 


കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്ബനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്‌ട് ചെയ്യുക. അപ്പോള്‍ സ്റ്റാൻഡേര്‍ഡ് ക്വാളിറ്റി" (1365 x 2048 പിക്സലുകള്‍) അല്ലെങ്കില്‍ "എച്ച്‌ഡി ക്വാളിറ്റി" (2000x3000 പിക്സല്‍) എന്നിവയില്‍ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. അതില്‍ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താല്‍ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.


കഴിഞ്ഞ ദിവസം ആപ്പ് എ.ഐ ഉപയോഗിച്ച്‌ സ്റ്റിക്കര്‍ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്ബനികള്‍ എഐ ഉപയോഗിച്ച്‌ പുതിയ പുതിയ സംരംഭങ്ങള്‍‌ ആരംഭിക്കുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീൻ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്ബനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനിടയിലാണ് വാട്ട്‌സാപ്പില്‍ പുതിയ എ.ഐ ഫീച്ചര്‍ കൊണ്ടുവരാൻ കമ്ബനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.


ടൈപ്പ് ചെയ്ത് നല്‍കുന്ന വാചകത്തിന് അനുസരിച്ച്‌ ഉപയോക്താവിന് ആവശ്യമായ സ്റ്റിക്കര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഓപ്പണ്‍ എഐയുടെ DALL-E അല്ലെങ്കില്‍ മിഡ് ജേര്‍ണി പോലുള്ള നിലവിലെ ജനറേറ്റീവ് എഐ മോഡലുകള്‍ പ്രവര്‍ത്തിക്കുന്ന രീതിക്ക് സമാനമാണ് ഈ പുതിയ ഫീച്ചര്‍. വാട്ട്സ്‌ആപ്പ് ബീറ്റ ഇൻഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആൻഡ്രോയിഡ് വാട്ട്സ്‌ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.



Post a Comment

Previous Post Next Post