ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം



കണ്ണൂർ: ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ സമയ ക്രമത്തിൽ മാറ്റം. ഉച്ചക്ക് ശേഷം ആലപ്പുഴയിൽ നിന്നും പുറപ്പെട്ട് കണ്ണൂരിൽ എത്തുന്ന 16307 ട്രെയിൻ സമയമാണ് മാറുന്നത്.


നാളെ മുതൽ 1 മണിക്കൂർ വൈകി ആയിരിക്കും ആലപ്പുഴയിൽ നിന്ന് ട്രെയിൻ പുറപ്പെടുക. 3.50നാണ് ട്രെയിൻ ആലപ്പുഴയിൽ നിന്നും ഇനി യാത്ര തുടങ്ങുക.


എറണാകുളത്ത് 5.20ന് എത്തും. തൃശൂരിൽ 7.05നും ഷൊർണൂരിൽ 7.47നും കോഴിക്കോട് 9.25നുമാണ് പുതിയ സമയം. 


കണ്ണൂരിൽ 12.05നാണ് ട്രെയിൻ എത്തുക. കണ്ണൂരിൽ നിന്നും രാവിലെ പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയത്തിൽ മാറ്റമില്ല. 


Post a Comment

Previous Post Next Post