മുഴപ്പിലങ്ങാട് ഒഴികെയുള്ള ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു



കണ്ണൂർ: മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് ഒഴികെയുള്ള ജില്ലയിലെ ബീച്ചുകളിലേക്ക് ഉള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു.


പ്രതികൂല കാലാവസ്ഥയില്‍ ജില്ലയിലെ ബീച്ചുകളിൽ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം മഴ കുറഞ്ഞതിനാല്‍ താല്‍ക്കാലികമായി പിന്‍വലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു.


വാഹനങ്ങള്‍ ബീച്ചില്‍ താഴ്ന്ന് പോകുന്നതിനുള്ള സാധ്യത തുടരുന്നതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹന നിയന്ത്രണം തുടരും.

Post a Comment

Previous Post Next Post