പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽനിന്ന് വാ​ഷ് പിടികൂടി



ആ​ല​ക്കോ​ട്: ഓ​ണം സ്പെ​ഷ​ൽ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പാ​റേ​മൊ​ട്ട, മൈ​ലം​പെ​ട്ടി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ തോ​ട്ടു​ച്ചാ​ലി​ൽ പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് സ​മീ​പം ചാ​രാ​യം വ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 90 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു.


ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.


അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​കെ. തോ​മ​സ്, വി.​വി. ബി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​വി. ഷൈ​ജു, വി. ​ശ്രീ​ജി​ത്ത്‌, എ.​എ​സ്. അ​ര​വി​ന്ദ്, ഡ്രൈ​വ​ർ ജോ​ജ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Post a Comment

Previous Post Next Post