ഓണക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയില്ലെന്ന് കേന്ദ്രം

 


ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി  ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.7 ശതമാനം വർധനവ് മാത്രമേയുള്ളൂവെന്നും സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post