പത്തനംതിട്ട പുളിക്കീഴിൽ ചതുപ്പിൽ ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കീഴ് ജംഗ്ഷന് സമീപം പുഴയുടെ തീരത്തിന് അടുത്തായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് നിഗമനം. മൃതദേഹത്തിൽ നായ കടിച്ച പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

Post a Comment