ലോക ഡ്രാഗണ്‍ ബോട്ട് റേസ്: മെഡല്‍ തിളക്കത്തില്‍ ഭീമനടിക്കാരിയും

 


ഭീമനടി: തായ്‌ലന്‍ഡിലെ റയോംഗില്‍ നടന്ന16-ാമത് ലോക ഡ്രാഗണ്‍ ബോട്ട് റേസില്‍ മൂന്നാം സ്ഥാനവും വെങ്കലമെഡലും നേടിയ ഇന്ത്യന്‍ വനിതാ ടീമില്‍ ഭീമനടി സ്വദേശിനിയും.

ടാക്സി ഡ്രൈവറായിരുന്ന പരേതനായ സജീവന്‍റെയും ക്ഷീരകര്‍ഷകയായ സീമയുടെയും മകള്‍ ശ്രീക്കുട്ടി സജീവനാണ് ഓളപ്പരപ്പുകളില്‍ മികവ് തെളിയിച്ചത്. കൊല്ലത്തും ആലപ്പുഴയിലുമായി നാലുവര്‍ഷമായി വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം നേടുന്ന ശ്രീക്കുട്ടി നേരത്തേ ദേശീയതലത്തില്‍ രണ്ടു മത്സരങ്ങളില്‍ മെഡലുകള്‍ നേടിയിട്ടുണ്ട്. ആദ്യമായാണ് അന്താരാഷ്‌ട്രതലത്തില്‍ മത്സരിക്കുന്നത്.

Post a Comment

Previous Post Next Post