ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​തി​യ ക്ലോ​ക്ക് റൂം



ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ൾ​പ്പെ​ടെ സൂ​ക്ഷി​ക്കാ​നു​ള്ള ക്ലോ​ക്ക് റൂം ​ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ തു​റ​ന്ന് ന​ൽ​കും. നേ​ര​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഒ​രു അ​റ്റ​ത്താ​യാ​ണ് ക്ലോ​ക്ക് റൂം ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ​ല യാ​ത്ര​ക്കാ​രും ഈ ​ക്ലോ​ക്ക് റൂ​മി​നെ കു​റി​ച്ച് അ​റി​യാ​തെ ല​ഗേ​ജു​മാ​യി സ​മ​യം ചെ​ല​വ​ഴി​ക്കാ​റാ​യി​രു​ന്നു പ​തി​വ്.


എ​ന്നാ​ൽ, പ​രാ​തി​ക​ൾ കൂ​ടി​വ​ന്ന​പ്പോ​ഴാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ആ​ളു​ക​ൾ കാ​ണു​ന്ന സ്ഥ​ല​ത്തേ​ക്ക് ക്ലോ​ക്ക് റൂം ​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ ക്ലോ​ക്ക് റൂം ​നി​ർ​മി​ക്കു​ന്ന​ത്. ക്ലോ​ക്ക് റൂ​മി​ൽ ഒ​രു ബാ​ഗി​ന് ഒ​രു​ദി​വ​സം 15 രൂ​പ​യാ​ണ് സേ​വ​ന നി​ര​ക്ക്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന് 20 രൂ​പ വ​ച്ച് ന​ൽ​ക​ണം.


ലോ​ക്ക​ർ സൗ​ക​ര്യ​ത്തി​ന് ഇ​ത് യ​ഥാ​ക്ര​മം 20 , 30 രൂ​പ​യ​യാ​ണ്. പു​തി​യ ക്ലോ​ക്ക് റൂ​മി​ന്‍റെ നി​ർ​മാ​ണം ക​ഴി​യു​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ഏ​ല്പി​ക്കാ​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Post a Comment

Previous Post Next Post