നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടര്‍വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ശുപാര്‍ശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. റോഡ് നീളെ ക്യാമറയുണ്ടെങ്കിലും ക്യാമറ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ മനസിലാക്കി വാഹന യാത്രക്കാര്‍ ആ ഭാഗത്തെത്തിയാല്‍ കൃത്യമായി ജാഗ്രത പാലിക്കുന്നുണ്ട്.
ക്യാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങളും നടക്കുന്നു. ഈ പഴുതടക്കാനാണ് പുതിയ സംവിധാനം. ഒരു ജില്ലയില്‍ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ. ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

Post a Comment