സി.സി.ടി.വി.യിൽ കുടുങ്ങിയെങ്കിലും ബ്ലാക്ക്‌മാന് കൂസലില്ല; ഇന്നലെ തിങ്കളാഴ്ച്ച രാത്രിയും ബ്ലാക്ക്മാൻ വിളയാട്ടം തുടർന്നു

 



ചെറുപുഴ : സി.സി.ടി.വി.യിൽ കുടുങ്ങിയെങ്കിലും അതൊന്നും വകവയ്ക്കാതെ ഇന്നലെ തിങ്കളാഴ്ച്ച രാത്രിയും ബ്ലാക്ക്മാൻ വിളയാട്ടം തുടർന്നു. 


തിങ്കളാഴ്ച രാത്രി 11-ഓടെ അജ്ഞാതൻ ചെറുപുഴ-തിരുമേനി റോഡിൽ കോക്കടവിൽ പുത്തോത്ത് ജയ്‌സന്റെ വീടിന്റെ വാതിലിൽ ആഞ്ഞടിച്ചു. ശബ്ദംകേട്ട് വീട്ടുകാർ ലൈറ്റിട്ടപ്പോൾ ഓടി റോഡിൽ കയറി. ഇവിടെനിന്ന് ഇയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയത് സമീപത്തെ വീട്ടുകാർ കേട്ടു. എല്ലാവരും കൂടി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടില്ല. 


വീടിന്റെ സിറ്റൗട്ടിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നിട്ടുണ്ട്. കസേരയിലും കതകിനടുത്തും കട്ടിളപ്പടിയിലും വെള്ളമുണ്ട്. ഇവരുടെ വളർത്തുപൂച്ചയെ ചത്ത നിലയിൽ വീടിന് സമീപത്ത് കണ്ടു.


ഇന്നലെ രാത്രി പ്രാപ്പൊയില്‍ സ്കൂളില്‍ ജാഗ്രത സമിതി യോഗം ചേര്‍ന്നിരുന്നു. പോലീസും ജനപ്രതിനിധികളും നാട്ടുകാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയും പുലർച്ചെയുമായി കോക്കടവ്, പ്രാപ്പൊയിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇയാൾ ചുവരെഴുത്ത് നടത്തിയത്.


ഞായറാഴ്ച പുലർച്ചെ 12.31-നാണ് ഇയാൾ പ്രാപ്പൊയിൽ പെരുന്തടം ചങ്ങാതിമുക്കിലെ മുട്ടുചിറ സതീഷ് കുമാറിന്‍റെ വീട്ടിലെത്തിയത്. ഇവിടത്തെ സി.സി.ടി.വി.യിൽ ഇയാളുടെ അവ്യക്തദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഇവിടെ മറ്റ് നാല് വീടുകളുടെ ചുമരിൽ എഴുതുകയും ഒരിടത്ത് മുട്ടിവിളിക്കുകയും ചെയ്തു. ഇതുവരെ ആരും പോലീസിൽ പരാതി നൽകിയിട്ടില്ല. അതിനാൽ പോലീസ് കേസെടുത്തിട്ടില്ല.



Post a Comment

Previous Post Next Post