ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ?..; എങ്കില്‍ വാട്‌സ്ആപ്പ്‌ ഡാറ്റകള്‍ ചോര്‍ന്നേക്കും



അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി വാട്‌സ്ആപ്പിലെ ഡാറ്റകള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ‘സൈഫേമ’യിലെ വിദഗ്ധരാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വിവരം നല്‍കിയത്. ‘സേഫ് ചാറ്റ്’ എന്ന ചാറ്റിങ് ആപ്ലിക്കേഷനാണ് ഉപയോക്താക്കളുടെ വാട്‌സ്ആപ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വാട്‌സ്ആപ്പ് വഴി ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്ക് ഓപണ്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴിയാണ് ഇത്തരത്തിലുള്ള ആപ്പ് ഫോണില്‍ കയറുന്നതും ഇതു വഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതുമെന്നാണ് കണ്ടെത്തല്‍.

നേരത്തെ ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ തന്നെ പ്രചരിച്ചിരുന്ന മറ്റ് ചില വ്യാജ ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് ഇപ്പോള്‍ പ്രചരിക്കുന്ന സേഫ് ചാറ്റ് ആപ്ലിക്കേഷനും. എന്നാല്‍ ഫോണുകളില്‍ കൂടുതല്‍ പെര്‍മിഷനുകള്‍ നേടുന്നതു കൊണ്ട് നേരത്തെയുണ്ടായിരുന്ന വ്യാജന്മാരേത്താള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട് ഇത്. ടെലഗ്രാം, സിഗ്‌നല്‍, വാട്‌സ്ആപ്, വൈബര്‍, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിങ്ങനെയുള്ള മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന Coverlm എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പായാണ് പുതിയ ആപ്ലിക്കേഷനും.

Post a Comment

Previous Post Next Post