പയ്യന്നൂര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ സ്റ്റേഷനും.
വിവിധ വികസന പദ്ധതികളിലൂടെ സ്റ്റേഷന്റെ നിലവാരമുയര്‍ത്തുന്ന അമൃത് ഭാരത് പദ്ധതിക്ക് ഞായറാഴ്ച തുടക്കംകുറിച്ചു. 31.2 കോടി ചെലവില്‍ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി നിര്‍വഹിച്ചു.
റെയില്‍വേ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ് ഫോമിലും പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ടി.ഐ. മധുസൂദനൻ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ , നഗരസഭ ചെയര്‍പേഴ്സൻ കെ.വി. ലളിത, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.പി. സമീറ, കൗണ്‍സിലര്‍ എം. പ്രസാദ്, ഏഴിമല നാവിക അക്കാദമി കമ്യൂണിക്കേഷൻ ഓഫിസര്‍ ലഫ്. കമാണ്ടന്റ് കൗസല്‍ കുമാര്‍, സി.ആര്‍.പി.എഫ് പെരിങ്ങോം ട്രെയിനിങ് കോളജ് പ്രിൻസിപ്പല്‍ ഡി.ഐ.ജി പി.പി. പോളി, സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ വി.പി. അപ്പുക്കുട്ടപൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെയില്‍വേ അഡീഷനല്‍ ഡിവിഷനല്‍ മാനേജര്‍ ജയകൃഷ്ണൻ സ്വാഗതവും കമേഴ്സ്യല്‍ മാനേജര്‍ അരുണ്‍ തോമസ് നന്ദിയും പറഞ്ഞു.

Post a Comment