ആലപ്പുഴയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

 


ആലപ്പുഴ മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര സ്വദേശി കൃഷണ പ്രകാശാണ് മരിച്ചത്. പുലർച്ചയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് കാർ കയറ്റുന്നതിനിടെ വൻ ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകട കാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post